ddd

നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ ബ്രിട്ടീഷ് പട്ടാളം നടത്തിയ വെടിവെയ്പ്പിന്റെ വാർഷികം വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. 1938 ആഗസ്റ്റിൽ നടന്ന വെടിവെയ്പ്പിൽ അത്താഴമംഗലത്ത് വീരരാഘവനുൾപ്പടെ 7 പേരാണ് മരിച്ചത്. നെയ്യാറ്റിൻകര സ്വദേശാഭിമാനി പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ 'വീരരാഘവം' സ്മൃതി ദിനാചരണം നെയ്യാറ്റിൻരക നഗരസഭാ വൈസ് ചെയർമാൻ കെ.കെ. ഷിബു ഉദ്ഘാടനം ചെയ്തു. പ്രസ്ക്ലബ് രക്ഷാധികാരി എ.പി. ജിനൻ അദ്ധ്യക്ഷനായിരുന്നു. ഫ്രാൻ സെക്രട്ടറി എസ്.കെ. ജയകുമാർ, അഡ്വ. മഞ്ചവിളാകം ജയൻ, ജെ. സുകുമാരൻ, അത്താഴമംഗലം വിദ്യാധരൻ, വി. കേശവൻകുട്ടി, മഞ്ചത്തല സുരേഷ്, ഗ്രാമം പ്രവീൺ, അഡ്വ. വിനോദ്സെൻ, സി.വി. സുരേഷ്, ഗിരീഷ് പരുത്തിമഠം, പ്രവീൺ, സെക്രട്ടറി സജിലാൽ നായർ തുടങ്ങിയവർ പ്രസംഗിച്ചു.

അത്താഴമംഗലത്തുള്ള വീരരാഘവാ സ്മൃതി മണ്ഡപത്തിൽ നഗരസഭാ വൈസ് ചെയർമാൻ, വാർഡ്മെമ്പർ സ്മിത എന്നിവർ പുഷ്പചക്രം അർപ്പിച്ചു. നെയ്യാറ്റിൻകര രക്തസാക്ഷി മണ്ഡപത്തിൽ ഫ്രാനിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പുഷ്പാർച്ചന പി. ഗോപിനാഥൻനായർ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി എസ്. സപേശൻ, സെക്രട്ടറി എസ്.കെ. ജയകുമാർ‌, എം. രവീന്ദ്രൻ, ടി. മുരളീധരൻ, ജി. പരമേശ്വരൻനായർ തുടങ്ങിയവർ പങ്കെടുത്തു.

കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വദേശാഭിമാനി പാർക്കിൽ രാവിലെ നടന്ന സമ്മേളനം തമ്പാനൂർ രവി ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിൻകര സനൽ, ജോസ് ഫ്രാങ്ക്ലിൻ,അഡ്വ.പി.സി. പ്രതാപ് തുടങ്ങിയവർ പങ്കെടുത്തു.

നെയ്യാറ്റിൻകര നഗരസഭയുടെ നേതൃത്വത്തിൽ രക്തസാക്ഷി മണ്ഡപത്തിൽ കെ. ആൻസലൻ എം.എൽ.എ പുഷ്പ ചക്രം അർപ്പിച്ചു.