തിരുവനന്തപുരം : വെള്ളയമ്പലം ഇലങ്കം ഗാർഡൻസ് (ഡി- 1)ൽ എസ്. ശശികുമാർ (67) നിര്യാതനായി. നെസ്റ്റ് സോഫ്‌ട്‌വെയറിന്റെ മുൻ പ്രസിഡന്റായിരുന്നു. സി-ഡാക്കിന്റെ ഡയറക്ടറായും പ്രോജക്ട് ബോർഡ് മെമ്പറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യയുടെ ആദ്യത്തെ സൂപ്പർ കമ്പ്യൂട്ടറായ പരം പ്രോജക്ടിൽ ഒരു സുപ്രധാന പങ്ക് വഹിച്ചിരുന്നു. സംസ്കാരം: നാളെ രാവിലെ 10 ന് ശാന്തികവാടത്തിൽ. ഭാര്യ : അജിത. മക്കൾ : നിതിൻ, കവിത. മരുമക്കൾ: പല്ലവി, രാഘവേന്ദ്ര.