dd

നെയ്യാറ്റിൻകര: സി.ബി.എസ്.ഇ സംഘടിപ്പിച്ച പത്താംക്ലാസ് കണക്ക് വിഷയത്തിന് വേണ്ടിയുള്ള കപ്പാസിറ്റി ബിൽഡിംഗ് പ്രോഗ്രാം കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഊരൂട്ടുകാല ഡോ. ജി.ആർ. പബ്ലിക് സ്‌കൂളിൽ നടന്നു. 50 വിദ്യാലയങ്ങളിൽ നിന്നായി 70 അദ്ധ്യാപകർ പങ്കെടുത്ത ശില്പശാലയ്‌ക്ക് ഡോ. സജു വർഗീസ്, ശ്രീദേവി തുടങ്ങിയവർ നേതൃത്വം നൽകി. എല്ലാ അദ്ധ്യാപകർക്കും സർട്ടിഫിക്ക​റ്റ് വിതരണം ചെയ്‌തു. സമാപന സമ്മേളനത്തിൽ സ്‌കൂൾ മാനേജിംഗ് ട്രസ്​റ്റി സിസ്​റ്റർ മൈഥിലി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ മരിയ ജോ ജഗദീഷ് നന്ദി പറഞ്ഞു.