വർക്കല: വർക്കല ജില്ലാ ആയുർവേദാശുപത്രിയെ സംസ്ഥാനത്തെ മികച്ച ആയുർവേദാശുപത്രിയാക്കി ഉയർത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ 2019- 20 പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഡ്വ. വി. ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ ബിന്ദു ഹരിദാസ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. റോബർട്ട് രാജ്, എക്സിക്യൂട്ടീവ് എൻജിനിയർ ബി. ശോഭനകുമാരി, ജില്ലാപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. രഞ്ജിത്ത്, സെക്രട്ടറി വി. സുഭാഷ്, ചീഫ് മെഡിക്കൽ ഓഫീസർ ഡോ. കെ.വി. ബൈജു എന്നിവർ സംസാരിച്ചു.