mahesh

കിളിമാനൂർ: കുട്ടിയെ കളിപ്പിക്കാനെന്ന വ്യാജേന വീട്ടിലെത്തി കുട്ടിയുടെ സ്വർണമാലയുമായി കടന്ന യുവാവ് പിടിയിൽ. ആറ്റൂർ പച്ചയിൽ പുത്തൻ വീട്ടിൽ മഹേഷ് കുമാറാണ് (32) അറസ്റ്റിലായത്. ആറ്റൂർ സാബു മൻസിലിൽ സീനാ ഫിറോസിന്റെ ഒരു വയസ് പ്രായമുള്ള കുട്ടിയുടെ രണ്ട് പവനോളം വരുന്ന സ്വർണമാലയുമായാണ് സമീപ വാസിയായ ഇയാൾ കടന്നത്. വീട്ടുകാർ നൽകിയ പരാതിയെ തുടർന്ന് എസ്.എച്ച്.ഒ കെ.ബി. മനോജ് കുമാർ, എസ്.ഐ.അബ്ദുള്ള, സി.പി.ഒമാരായ സുജിത്, സജിത്, റിയാസ് എന്നിവരുടെ നേതൃത്വത്തിൽ കിളിമാനൂർ ശില്പ ജംഗ്ഷനിൽ വച്ചാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.