നെയ്യാറ്റിൻകര: തിരുപുറം സർവീസ് സഹകരണ ബാങ്കിന്റെ പഴയകട ബ്രാഞ്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. ബാങ്ക് പ്രസിഡന്റ് കെ.ആർ. ബിജു അദ്ധ്യക്ഷനായിരുന്നു. കെ. ആൻസലൻ എം.എൽ.എ, എൽ.ക്രിസ്‌തുദാസ്, സി.പി.എം നെയ്യാറ്റിൻകര ഏരിയാ സെക്രട്ടറി പി.കെ. രാജ്മോഹൻ, നെയ്യാറ്റിൻകര സഹകരണ അസി. രജിസ്ട്രാർ ആർ. പ്രമീള, ഷീജകുമാരി, ക്ളമന്റ്, എച്ച്. സുരേഷ് കുമാർ, ബി. അനിൽ തുടങ്ങിയവർ സംസാരിച്ചു. പി. സജിരാജ് വിക്ടർ സ്വാഗതവും ജി.ഒ. ജയകുമാരി നന്ദിയും പറഞ്ഞു.