തിരുവനന്തപുരം: കാറ്റഗറി നമ്പർ 190/2017 പ്രകാരം ആസൂത്രണ ബോർഡിൽ ചീഫ്(സോഷ്യൽ സർവീസ്) തസ്തികയിലേക്ക് സെപ്തംബർ 19 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. തിരുവനന്തപുരം ജില്ലയിൽ കാറ്റഗറി നമ്പർ 208/2018 പ്രകാരം വിവിധ വകുപ്പുകളിൽ ലിഫ്റ്റ് ഓപ്പറേറ്റർ (എൻ.സി.എ.-മുസ്ലിം) തസ്തികയിലേക്ക് സെപ്തംബർ നാലിന് എറണാകുളം മേഖല ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്ത അർഹരായ ഉദ്യോഗാർത്ഥികൾ തിരുവനന്തപുരം ജില്ല ഓഫീസുമായി ബന്ധപ്പെടണം (ഫോൺ: 0471-2546408). വിശദവിവരങ്ങൾ പ്രൊഫൈലിൽ ലഭിക്കും.