വർക്കല: തരിശ് കിടന്ന പാലച്ചിറ ഏലായിലെ രണ്ടേക്കർ വയലിൽ ചെറുന്നിയൂർ കൃഷിഭവന്റെ സഹായത്തോടെ ശിവഗിരി എസ്.എൻ കോളേജ് നാഷണൽ സർവീസ് സ്കീം യൂണിറ്റിലെ വിദ്യാർത്ഥികൾ കൃഷിയിറക്കി. നടീൽ ഉദ്ഘാടനം പ്രിൻസിപ്പൽ പ്രൊഫ. എ.ജോളി നിർവഹിച്ചു. എസ്.എൻ ട്രസ്റ്റ് എക്സിക്യൂട്ടിവ് അംഗം അജി എസ്.ആർ.എം, പി.ടി.എ വൈസ് പ്രസിഡന്റ് ജി.ശിവകുമാർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ പി.കെ.സുമേഷ്, ലക്ഷ്മി.എസ്.ധരൻ, കൃഷി ഓഫീസർ മണി വർണ്ണൻ, ഫീൽഡ് ഓഫീസർ രതീഷ്, ഹരിതകർമ്മസേന ലീഡർ അഭിലാഷ്, രാജു, അദ്ധ്യാപകരായ ഡോ. സജിത്ത്, പി.എൽ.ലിജ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൃഷിയിറക്കിയത്.