തിരുവനന്തപുരം: ഡി.ജി.പിയെ വിമർശിച്ചതിന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നിയമനടപടി സ്വീകരിക്കാനുള്ള നീക്കം പ്രതിഷേധാർഹമാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി .
വിമർശനങ്ങളെ ഭയക്കുന്നതിനാലാണ് കേസെടുത്ത് നിശബ്ദമാക്കാനുള്ള പിണറായി സർക്കാരിന്റെ നീക്കം. പിണറായി അധികാരത്തിലെത്തിയ ശേഷം കേരളത്തിന്റെ ക്രമസമാധാന നില പൂർണമായും തകർന്നു. മോദി സർക്കാർ പിന്തുടരുന്ന അസഹിഷ്ണുതയുടെ രാഷ്ട്രീയമാണ് പിണറായിക്കുമെന്ന് ബോദ്ധ്യമായി. കെ.പി.സി.സി പ്രസിഡന്റിനെതിരായ നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും തമ്പാനൂർ രവി പറഞ്ഞു.