വിഴിഞ്ഞം: വെങ്ങാനൂർ ഗവ. മോഡൽ എച്ച്.എസ്.എസിൽ നിർദ്ധനരായ അമ്പത് വിദ്യാർത്ഥികൾക്ക് കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. അഞ്ച് മുതൽ എട്ട് വരെ ക്ലാസുകളിലെ കുട്ടികൾക്കാണ് വരുമാനമാർഗമെന്ന നിലയിൽ ഒരാൾക്ക് 5 കോഴിക്കുഞ്ഞുങ്ങളെ വീതം വിതരണം ചെയ്തത്. എം. വിൻസന്റ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. എച്ച്.എം ബി.കെ. കല, പ്രിൻസിപ്പൽ റാണി, വാർഡ് മെമ്പർ ജീനു ലാൽ, വെറ്റിനറി ഡോ. ഇന്ദുലേഖ തുടങ്ങിയവർ പങ്കെടുത്തു.