യു.ജി/ പി.ജി. ഒഴിവുള്ള സ്പോർട്സ് ക്വാട്ട സീറ്റുകളിലേയ്ക്ക്
പ്രവേശനം
വിവിധ കോളേജുകളിൽ ഒഴിവുള്ള സ്പോർട്സ് ക്വാട്ട സീറ്റുകളിലേയ്ക്ക് സ്പോട്ട് അഡ്മിഷൻ മൂന്നിന് നടത്തുന്നു. രാവിലെ 11ന് മുൻപ് ഹാജരാകണം. നിശ്ചിത സമയത്ത് സ്പോർട്സ് സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്ത് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവരെയാണ് പരിഗണിക്കുന്നത്. ഇതുവരെ ഒരു കോളേജിലും പ്രവേശനം ലഭിക്കാത്തവർക്ക് മാത്രമാണ് സ്പോട്ട് അലോട്ട്മെന്റിൽ പങ്കെടുക്കുവാൻ അർഹത. നിലവിലെ സ്പോർട്സ് ക്വോട്ട റാങ്ക് ലിസ്റ്റിൽ ഉൽപ്പെടാത്ത ആർക്കും പ്രവേശനത്തിൽ പങ്കെടുക്കാൻ കഴിയില്ല. പുതിയ രജിസ്ട്രേഷൻ അനുവദിക്കുന്നതല്ല.
ഒന്നാം വർഷ ബിരുദ പ്രവേശനം - 2019
ഗവൺമെന്റ്/എയ്ഡഡ്കോളേജുകളിലെ ഒഴിവുകളിലേയ്ക്ക് സ്പോട്ട് അഡ്മിഷൻ നാളെ സെനറ്റ് ഹാളിൽ നടക്കും.
സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള വിവിധ ഗവൺമെന്റ്/എയ്ഡഡ് കോളേജുകളിലെ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് (യു.ജി) നാളെ സെനറ്റ് ഹാളിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. നിലവിൽ ഒരു കോളേജിലും പ്രവേശനം ലഭിക്കാത്തവർക്ക് പങ്കെടുക്കാം. പങ്കെടുക്കുന്ന വിദ്യാർത്ഥികൾ ടി.സി. നിർബന്ധമായും കൊണ്ടുവരണം.
രജിസ്ട്രേഷൻ സമയം രാവിലെ ഒമ്പത് മുതൽ 11 വരെയാണ്.
മെരിറ് (ഇൻഡക്സ് മാർക്ക്) മാത്രം അടിസ്ഥാനമാക്കി ഒഴിവുള്ള സീറ്റുകൾ നികത്തും. എല്ലാ സീറ്റുകളും ജനറൽ മെരിറ്റായി പരിഗണിച്ചായിരിക്കും പ്രവേശനം നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക്: http://admissions.keralauniversity.ac.in).
യു.ജി/പി.ജി. പ്രവേശനം 2019
സ്വാശ്രയ/യു.ഐ.റ്റി കോളേജുകളിലെ ഒഴിവുള്ള മെറിറ്റ് സീറ്റുകളിൽ സ്പോട്ട് അഡ്മിഷൻ മൂന്നിന് കോളേജ് തലത്തിൽ.
നിലവിൽ അഡ്മിഷൻ ലഭിക്കാത്തവർക്ക് പങ്കെടുക്കാം
സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്വാശ്രയ/യു.ഐ.റ്റി. കോളേജുകളിലെ ഒഴിവുള്ള മെരിറ്റ് സീറ്റുകളിലേയ്ക്ക് (യു.ജി/പി.ജി) 03.09.2019-ന് അതത് കോളേജുകളിൽ സർവകലാശാല സ്പോട്ട് അഡ്മിഷൻ നടത്തുന്നു. സർവകലാശാല നിയോഗിച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ മേൽ നോട്ടത്തിലായിരിക്കും പ്രവേശനം. രാവിലെ ഒമ്പതിനും 11 നും ഇടയ്ക്ക് ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടുമായി ബന്ധപ്പെട്ട കോളേജുകളിൽ എത്തി രജിസ്റ്റർ ചെയ്യുന്നവരെ മാത്രമേ പരിഗണിക്കുകയുള്ളു. നിലവിൽ ഓൺലൈൻ രജിസ്ട്രേഷൻ ഇല്ലാത്തവർ മാനേജ്മെന്റ് ക്വാട്ട ലിങ്ക് വഴി രജിസ്റ്റർ ചെയ്ത് പ്രിന്റൗട്ട് ഹാജരാക്കണം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് ഇല്ലാത്ത ആരേയും സ്പോട്ട് അഡ്മിഷനിൽ പരിഗണിക്കില്ല. രാവിലെ പതിനൊന്ന് വരെ ലഭിക്കുന്ന രജിസ്ട്രേഷൻ ഉൾപ്പെടുത്തി സർവകലാശാല റാങ്ക് പട്ടിക തയ്യാറാക്കും. റാങ്ക് പട്ടിക കോളേജ് നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തും. അന്നേ ദിവസം ഉച്ച കഴിഞ്ഞ് രണ്ട് മുതൽ പ്രവേശനം നടക്കും. സർവകലാശാല ഫീസ് ഓൺലൈനായി ഒടുക്കണം. നിലവിൽ ഒരിടത്തും പ്രവേശനം ലഭിക്കാത്തവരെ മാത്രമാകും സ്പോട്ട് അഡ്മിഷനിൽ പരിഗണിക്കുന്നത്. സ്പോട്ട് അഡ്മിഷനിൽ ഒരു കോഴ്സ് സ്വീകരിച്ച് കഴിഞ്ഞാൽ മാറ്റം അനുവദനീയമല്ല. സ്പോട്ട് അഡ്മിഷനിൽ നോമിനികളെ അനുവദിക്കുന്നതല്ല. ടി.സി. നിർബന്ധമായും കൊണ്ടുവരണം. കോളേജും കോഴ്സും ഓപ്ഷനിൽ നൽകിയിട്ടുള്ള വിദ്യാർത്ഥികളെ പരിഗണിച്ചതിന് ശേഷം മാത്രം കോളേജും കോഴ്സും ഓപ്ഷൻ നൽകാത്തവരെ പരിഗണിക്കുകയുള്ളു. സ്പോട്ട് അഡ്മിഷനു വേണ്ടി സർവകലാശാലയിലേയ്ക്ക് അപേക്ഷകൾ ഒന്നും തന്നെ അയക്കേണ്ട
ടൈംടേബിൾ
25 ന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.കോം.എൽ.എൽ.ബി/ബി.ബി.എ.എൽ.എൽ.ബി സെപ്തംബർ 28 ന് ആരംഭിക്കുന്ന ബി.എ.എൽ.എൽ.ബി പരീക്ഷകളുടെ വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ ആൻഡ് വൈവാ വോസി
സൈക്കോളജി വിഭാഗം നടത്തുന്ന പി.ജി ഡിപ്ലോമ ഇൻ കൗൺസിലിംഗ് (ജറിയാട്രിക്) പരീക്ഷയുടെ പ്രാക്ടിക്കൽ ആൻഡ് വൈവാ വോസി പരീക്ഷ മൂന്നിന് സൈക്കോളജി വിഭാഗത്തിൽ നടത്തും. വിദ്യാർത്ഥികൾ രാവിലെ പത്തിന് ഹാൾടിക്കറ്റുമായി ഹാജരാകണം.
പരീക്ഷാഫലം
എം.എ ലിംഗ്വിസ്റ്റിക്സ്, എം.എസ്സി സ്റ്റാറ്റിസ്റ്റിക്സ് 2017 - 2019 ബാച്ച് (സി.എസ്.എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പിഎച്ച്.ഡി നൽകി
മീനാക്ഷി സൈക്യ, സ്മിനി വർഗീസ് (ബയോടെക്നോളജി), ഷംനാദ് ജെ (ബോട്ടണി), ഷിബു പ്രസാദ് എസ്, ദൃശ്യ ആർ, സരിതാമോൾ എസ് (കെമിസ്ട്രി), ബിനി ബി, രശ്മി എസ് നായർ, ഡഫിന വിൽഫ്രഡ് (സുവോളജി), അനു എസ്, സുചേത ശങ്കർ വി (ഇംഗ്ലീഷ്), അശ്വതി ആർ (ഇക്കണോമിക്സ്), ഷൈജി എസ് (മെക്കാനിക്കൽ എൻജിനിയറിംഗ്), ജിനോ ജോയി, അശോക് കുമാർ എ (ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ്), രശ്മി കെ.വി (സ്റ്റാറ്റിസ്റ്റിക്സ്), ആതിര യു (കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്), സജിത എസ്, പ്രിൻസി പീറ്റർ (എഡ്യൂക്കേഷൻ), ശ്യാംനാഥ് ആർ.എസ്, അബ്ദുൾഹമീദ് ആത്ത (മാനേജ്മെന്റ് സ്റ്റഡീസ്), പാർവതി പ്രസാദ് എസ് (ലിംഗ്വിസ്റ്റിക്സ്), ലത ആർ (പൊളിറ്റിക്കൽ സയൻസ്), ദീപ എം.എസ്, ഗോമതി എൽ.എസ് (ഹിസ്റ്ററി), മാർലു ചന്ദ്രൻ, സരിത കെ.ജി, രശ്മി കെ.ആർ (ഹിന്ദി), ഹോദ ജഷൻ, സുനിൽരാജ് എൻ.വി, സുമ ആർ, ശാന്തി ജി നായർ, ബാലമുരളി എസ്.എസ്, അനിത എസ്, അജേഷ് കുമാർ പി.എസ് (കൊമേഴ്സ്), പി. പോൾ മുരുകൻ (തമിഴ്), ഡോ.രൂമ മധു ശ്രീധരൻ (മെഡിസിൻ), സുനോജ് ബി.എസ്, ഇന്ദുകല സി.എം (മാത്തമാറ്റിക്സ്) എന്നിവർക്ക് പിഎച്ച്.ഡി നൽകാൻ ഇന്ന് ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.