തിരുവനന്തപുരം: ഫിലിം ലവേഴ്സ് കൾച്ചറൽ അസോസിയേഷന്റെ (ഫിൽക്ക)​ 19-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം 13 മുതൽ 19 വരെ പി.എം.ജിയിലെ യൂണിവേഴ്സിറ്റി സ്റ്റുഡ‌ന്റ്സ് സെന്റർ ഹാളിൽ നടക്കും. 13ന് വൈകിട്ട് 6ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ. കരുൺ,​ സിനിമാ നിരൂപകൻ സി.എസ്.വെങ്കിടേശ്വരൻ,​ ജർമ്മൻ കൾച്ചറൽ സെന്റർ മേധാവി സെയ്ദ് ഇബ്രാഹിം,​ ചലച്ചിത്ര അക്കാഡമി സെക്രട്ടറി മഹേഷ് പഞ്ചു എന്നിവർ സംസാരിക്കും. തുടർന്ന് ബെനഡിക്ട് എർലിംഗ്സൺ സംവിധാനം ചെയ്ത വുമൺ അറ്റ് വാർ എന്ന ചിത്രം പ്രദർശിപ്പിക്കും. ഭയാനകം,​ ബിലാത്തിക്കുഴൽ,​ സുനേത്ര,​ ക.ഖ.ഗ.ഘ.ങ,​ പിന്നെയും,​ സുഖാന്ത്യം,​ മീനമാസത്തിലെ സൂര്യൻ,​ നിഷാദം തുടങ്ങിയ മലയാള ചിത്രങ്ങൾ ഉൾപ്പെടെ ഏഴ് ദിവസങ്ങളിലായി 38 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഡെലിഗേറ്റ് പാസുകൾ 13ന് രാവിലെ 8 മുതൽ പ്രദർശനവേദിയിൽ നിന്ന് ലഭിക്കും. വിവരങ്ങൾക്ക്: 9446330368,​ 9446235267.