pazhakiya

ആറ്റിങ്ങൽ: നഗരസഭയുടെ നേതൃത്വത്തിൽ നഗരത്തിലെ ഹോട്ടലുകളിലും ഭക്ഷണവ്യാപാരശാലകളിലും നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്തു. പതിനാറ് സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയ ആലംകോട് പുളിമൂട് ജംഗ്ഷനിലെ ഹോട്ടൽ അഭിഷേക്, കച്ചേരിനടയിൽ പൊലീസ് സ്‌റ്റേഷൻ റോഡിലെ ആകാശ് ടീഷോപ്പ് എന്നിവ അടച്ചുപൂട്ടി.
ഹോട്ടൽ ഇമ്രാൻസ്, ഹോട്ടൽ മപ്പാസ് മാമം, പാലസ് റോഡിലെ സൂര്യ ടീഷോപ്പ്, ജി.എച്ച്.എസ്.എസ് ജംഗ്ഷനിലെ ഐവ ടീഷോപ്പ് എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തത്. ഇവയ്ക്ക് നോട്ടീസ് നല്കുകയും പിഴയുൾപ്പെടെയുളള ശിക്ഷാനടപടികളുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.