തിരുവനന്തപുരം: മുല്ലപ്പള്ളി രാമചന്ദ്രനെ മാനനഷ്ടക്കേസിൽ പ്രോസിക്യൂട്ട് ചെയ്യാനുള്ള സർക്കാർ ഉത്തരവിൽ നിയമോപദേശം തേടുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു. രണ്ടു ദിവസമായി തിരുവനന്തപുരത്ത് ഇല്ലാത്തതിനാൽ താൻ ഉത്തരവ് കണ്ടില്ല. ഇത് നിയമപരമായി ശരിയാണോയെന്ന് പരിശോധിക്കണം. ബെഹ്റ പറഞ്ഞു. ക്രിമിനൽ നടപടിച്ചട്ടത്തിലെ 199 (4) വകുപ്പു പ്രകാരം കേസ് നൽകാനാണ് അനുമതി.