തിരുവനന്തപുരം : സംസ്ഥാനത്തെ അൺഎയ്ഡഡ് മേഖലയിൽ അടക്കമുള്ള സ്വകാര്യവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാരെ പ്രസവ അനുകൂല്യ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമെന്ന് എ.ഐ.ടി .യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ പറഞ്ഞു . സുപ്രധാനമായ ഇടപെടലാണ് ഈ തീരുമാനത്തിലൂടെ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ നടത്തിയത്. 26 ആഴ്ച ശമ്പളത്തോടുകൂടിയ അവധി ആനുകൂല്യം ഉറപ്പുവരുത്തുന്ന നിയമം പാർലമെന്റ് പാസാക്കിയിട്ട് രണ്ടുവർഷമായിട്ടും കേവലം 6% തൊഴിലാളികൾക്ക് മാത്രമാണ് രാജ്യത്ത് ഈ ആനുകൂല്യം ലഭിക്കുന്നത്. തൊഴിലുറപ്പ് മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾക്കും, കുടുംബശ്രീയിൽ നിന്ന് വിവിധ സ്ഥാപനങ്ങളിൽ നിയമിച്ചിട്ടുള്ള തൊഴിലാളികൾക്കും, വിവിധ അസംഘടിത മേഖലകളിൽ പണിയെടുക്കുന്ന സ്ത്രീകൾ തൊഴിലാളികൾക്കും പ്രസവ ആനുകൂല്യങ്ങളും, മറ്റു സാമൂഹ്യസുരക്ഷ നിയമ പരിരക്ഷയും ഉറപ്പുവരുത്താൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് എ.ഐ.റ്റി.യു.സി സംസ്ഥാന സെക്രട്ടറി കെ. പി. രാജേന്ദ്രൻ ആവശ്യപ്പെട്ടു.