debesh

തിരുവനന്തപുരം: ഇന്ത്യാ റിസർവ് ബറ്റാലിയൻ കമൻഡാന്റ് ദേബേഷ് കുമാർ ബെഹറ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയിലേക്ക് ഡെപ്യൂട്ടേഷനിൽ പോവുന്നു. 2007ബാച്ചുകാരനായ ബെഹറ ഐ.ബിയിൽ ജോയിന്റ് ഡെപ്യൂട്ടി ഡയറക്ടറാവും. നാലു വർഷത്തേക്ക് ബെഹറയെ സംസ്ഥാന സർവീസിൽ നിന്ന് വിടുതൽ നൽകി പൊതുഭരണവകുപ്പ് ഉത്തരവിറക്കി. ബെഹറയുടെ ഭാര്യ ഉമാ ബെഹറയും കേന്ദ്ര ഡെപ്യൂട്ടേഷനിൽ അപേക്ഷിച്ചിട്ടുണ്ട്. ഉമയ്ക്കും ഐ.ബിയിൽ നിയമനം ലഭിച്ചേക്കും. അതേസമയം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൽ (ഇ.ഡി) ജോയിന്റ് ഡയറക്ടറായിരുന്ന നീരജ് കുമാർ ഗുപ്ത, പഞ്ചായത്തീരാജ് മന്ത്രാലയം ജോയിന്റ് സെക്രട്ടറി സഞ്ജീവ് കുമാർ പട്ജോഷി, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സ്പെഷ്യൽ ഡയറക്ടർ യോഗേഷ് ഗുപ്ത എന്നിവർ കേന്ദ്ര ഡെപ്യൂട്ടേഷൻ അവസാനിപ്പിച്ച് സംസ്ഥാന സർവീസിലേക്ക് മടങ്ങിയെത്തുന്നുമുണ്ട്.