pvl

കാട്ടാക്കട: പൂവച്ചൽ പൊന്നടുത്ത കുഴി വാർഡിൽ ഇറയംകോട് കേന്ദ്രമായുള്ള ടാർ മിക്സിംഗ് പ്ലാന്റിന്റെ പ്രവർത്തനത്തിൽ നിന്നും കമ്പനി പിന്മാറുന്നതിനെ തുടർന്ന് പതിനാറ് ദിവസമായി നടന്നുവന്ന റിലേ സമരം സമാപിച്ചതായി സമരസമിതി നേതാക്കൾ അറിയിച്ചു. കമ്പനി പിന്മാറുന്നതായുള്ള കത്ത് മലിനീകരണ ബോർഡിൽ സമർപ്പിച്ചതിന്റെ റിപ്പോർട്ട് പൂവച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാമചന്ദ്രൻ ജനകീയ സമരസമിതിക്ക് കൈമാറി. സമാപന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ജെ. പ്രേമലത, സി.പി.എം ലോക്കൽ സെക്രട്ടറി ശ്രീകുമാർ, സി.പി.ഐ ലോക്കൽ സെക്രട്ടറി എം.ഷാജി, സമരസമിതി ഭാരവാഹികളായ സുദർശനൻ, കട്ടയ്ക്കോട് തങ്കച്ചൻ, എം.എം.ഷഫീക്ക്, ആർ.എസ്.ലാലു, നസീമ, ഇവാൻജലി, സുശീല, ബാലസ്, ബഷീർ കുഞ്ഞ് എന്നിവർ സംസാരിച്ചു.