തിരുവനന്തപുരം: ലോക ഫിസിയോതെറാപ്പി ദിനാചരണത്തിന്റെ ഭാഗമായി ഇന്ത്യൻ അസോസിയേഷൻ ഒഫ് ഫിസിയോതെറാപ്പിസ്റ്റ്സ് (ഐ.എ.പി) സംഘടിപ്പിക്കുന്ന കേരള ഘടകം ഫിസിയോ തെറാപ്പിസ്റ്റ് വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുൻ ഡെപ്യൂട്ടി സ്‌പീക്കർ പാലോട് രവി ബഥനി നവജീവൻ കോളേജ് ഒഫ് ഫിസിയോതെറാപ്പിയിൽ നിർവഹിച്ചു. കേരള ക്രിക്കറ്റ് ടീം മുൻ ക്യാപ്ടൻ വി.എ. ജഗദീഷ്, ബഥനി ഫിസിയോതെറാപ്പി കോളേജ് ഡയറക്ടർ ഫാദർ തോമസ് ജോർജ്, കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ആൻഡ്രൂസ് മിൽട്ടൻ, ഐ.എ.പി കേരള ഘടകം പ്രസിഡന്റ് ശ്രീജിത്ത് എം. നമ്പൂതിരി, സെക്രട്ടറി ജി. ഗോപാലകൃഷ്‌ണൻ, ട്രഷറർ ബൈജു വിജയകുമാർ, വിമെൻസെൽ കോ ഓർഡിനേറ്റർ ജയശ്രീ കൃഷ്‌ണ, അക്കാഡമിക് കോ ഓർഡിനേറ്റർ ഹരി എം. കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. വേദനനിവാരണ മാർഗങ്ങളെക്കുറിച്ചുള്ള ശില്പശാല, സൗജന്യ ഫിസിയോതെറാപ്പി ക്യാമ്പ് എന്നിവയും സംഘടിപ്പിച്ചു. സംസ്ഥാനത്തുടനീളം ജില്ലാഘടകങ്ങളുടെ നേതൃത്വത്തിൽ പൊതുജന അവബോധ ക്ളാസുകളും സൗജന്യ ഫിസിയോതെറാപ്പി ക്യാമ്പുകളും സംഘടിപ്പിക്കും. വാരാഘോഷത്തിന്റെ സമാപനം 8ന് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ഭാഗ്യമാല ആഡിറ്റോറിയത്തിൽ നടക്കും.