photo

ചേർത്തല:വർഷങ്ങളായി അടഞ്ഞുകിടക്കുന്ന വാരനാട് മാക്ഡവൽ കമ്പനി തുറന്ന് പ്രവർത്തിപ്പിക്കണമെന്നും പള്ളിപ്പുറം മലബാർ സിമന്റ്‌സ് ഫാക്ടറിയിലെ കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്നും സി.ഐ.ടി.യു ചേർത്തല ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.സംസ്ഥാന സെക്രട്ടറി പി.പി.ചിത്തരഞ്ജൻ ഉദ്ഘാടനംചെയ്തു.പി.വിശ്വനാഥപിള്ള അദ്ധ്യക്ഷനായി.തൊഴിലാളികളുടെ മക്കളിൽ പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ കെ.പ്രസാദ് അനുമോദിച്ചു. സാന്ത്വനം പെയിൻ ആൻഡ് പാലിയേ​റ്റീവ് കെയർ സൊസൈ​റ്റിയുടെ 'വിശപ്പുരഹിത ചേർത്തല' പദ്ധതിയിലേക്ക് യൂണിയനുകൾ സമാഹരിച്ച സ്‌പോൺസർഷിപ്പ് ചെയർമാൻ കെ.രാജപ്പൻനായർ ഏ​റ്റുവാങ്ങി.എൻ.ആർ.ബാബുരാജ്, സി.വി.ജോയി,ഷേർളി ഭാർഗവൻ,നിർമല ശെൽവരാജ്,കെ.വി.സന്തോഷ്,കെ.കെ.ചന്ദ്രബാബു,കെ.പി.പ്രതാപൻ എന്നിവർ സംസാരിച്ചു.പി ഷാജിമോഹൻ റിപ്പോർട്ട് അവതരിപ്പിച്ചു.ഭാരവാഹികളായി വി.എ.പരമേശ്വരൻ(പ്രസിഡന്റ്), കെ.കെ.ചന്ദ്രബാബു,പി.വിശ്വനാഥപിള്ള,നിർമല ശെൽവരാജ്(വൈസ് പ്രസിഡന്റുമാർ),പി.ഷാജിമോഹൻ(സെക്രട്ടറി), കെ.പി.പ്രതാപൻ,വി.ടി.പുരുഷോത്തമൻ(ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.