ambala

അമ്പലപ്പുഴ: മത്സ്യബന്ധനത്തിനിടെ ഉടക്കിൽപ്പെട്ട് വലനശിച്ച് ലക്ഷങ്ങളുടെ നഷ്ടം. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 17-ാം വാർഡ് നീർക്കുന്നം മുടവനത്തോപ്പിൽ പ്രകാശ് ബാബുവിന്റെ ഉടമസ്ഥതയിലുള ആറാട്ട് എന്ന പേരിലുളള വള്ളത്തിലെ വലയാണ് കഴിഞ്ഞ ദിവസം മുനമ്പം തീരത്തു നിന്ന് 8 കിലോമീറ്റർ പടിഞ്ഞാറ് കടലിൽ വച്ച് നശിച്ചത്. വലക്കു പുറമെ മത്സ്യബന്ധന ഉപകരണങ്ങളായ വെയ്റ്റ്, ചങ്ങല എന്നിവക്കും കേടുപറ്റി. ഏഴുലക്ഷം രൂപയിലധികം നഷ്ടമുണ്ടായതായി പ്രകാശ് ബാബു പറഞ്ഞു.