photo

ചേർത്തല : ഒന്നാം ക്ലാസു മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള ക്ലാസുകളിലെ ഒന്നാമൻമാരെ കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്ക് ആദരിച്ചു.ബാങ്ക് അതിർത്തിയിൽ താമസക്കാരായ പഠനത്തിൽ മികവു പുലർത്തുന്ന വിദ്യാർത്ഥികളെ ആദരിക്കുന്ന മെരി​റ്റ് ഈവനിംഗ് ധനമന്ത്റി ഡോ.തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ.നാസർ,സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് വിജയകുമാരി,കൃഷി വകുപ്പ് അഡീഷണൽ ഡയറക്ടറായി വിരമിച്ച ബീനാ നടേശ്, ഡോ.ദിവ്യപ്രകാശ് എന്നിവർക്ക് ചടങ്ങിൽ ഉപഹാരം നൽകി.ബാങ്ക് ഹെഡ് ഓഫീസിൽ നടന്നചടങ്ങിൽ ഡോ.ബിച്ചു എക്‌സ് മലയിൽ,ഡോ.സാബു സുഗതൻ,ആർ.വിജയകുമാരി,ആർ.രവി പാലൻ,ജി.ഉദയപ്പൻ,ബാബു കറുവള്ളി,ഗീതാ കാർത്തികേയൻ,ടി.ആർ ജഗദീശൻ,ടി.രാജീവ്,കെ.കൈലാസൻഎന്നിവർ സംസാരിച്ചു.പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുൾപ്പെടെ 150 പേർക്കാണ് ബാങ്ക് മെറി​റ്റ് അവാർഡ് നൽകിയത്.പ്രിയപ്പെട്ടവരുടെ ഓർമ്മയ്ക്കായി സഹകാരികൾ ഡെപ്പോസി​റ്റു ചെയ്ത തുകയുടെ പലിശയാണ് എൻഡോവ്‌മെന്റൊയി നൽകിയത്.ബാങ്ക് പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.ഭരണ സമിതിയംഗം ജി.മുരളി സ്വാഗതവും സെക്രട്ടറി പി.ഗീത നന്ദിയും പറഞ്ഞു.