കുട്ടനാട് : ആനപ്രമ്പാൽ ജലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയർമാൻ ബിജു പറമ്പുങ്കൽ നിർവഹിച്ചു. കുട്ടനാട് സാംസ്‌കാരിക വേദി ചെയർമാൻ അഡ്വ.സൈജേഷ് ഏറ്റുവാങ്ങി. കൊച്ചമ്മനം അനുപമ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കെ.വി. മോഹനൻ, മനോഹരൻ വെറ്റിലകണ്ടം, മണിയൻ പടിഞ്ഞാറേപ്പറമ്പ് ,അജയകുമാർ കരീശേരി ,സണ്ണി ,അനുപമ മോനിച്ചൻ എന്നിവർ സംസാരിച്ചു. 10 മുതൽ 14 വരെ രജിസ്‌ട്രേഷനും 16 ന് ക്യാപ്ടൻസ് ക്ലിനിക്കും നടക്കുമെന്നു സെക്രട്ടറി അരുൺ പുന്നശ്ശേരി, ചീഫ് കോർഡിനേറ്റർ എം.ജി.കൊച്ചുമോൻ എന്നിവർ അറിയിച്ചു.
22 ന് ഉച്ചയ്ക്ക് രണ്ടിന് ആനപ്രമ്പാൽ ക്ഷേത്ര കടവിൽ നടക്കുന്ന രണ്ടാമത് ശ്രീ നാരായണ എവർറോളിംഗ് ട്രോഫിക്കു വേണ്ടിയുള്ള ജലോത്സവത്തിൽ വെപ്പ്, ചുരുളൻ എന്നീ വള്ളങ്ങൾ മത്സരിക്കും.മന്ത്രി പി.തിലോത്തമൻ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യും. കൊടിക്കുന്നിൽ സുരേഷ് എം.പി.ഫ്‌ളാഗ് ഒഫ് ചെയ്യും. എം.എൽ.എ മാരായ തോമസ് ചാണ്ടി, പ്രതിഭാഹരി, ജില്ലാ പഞ്ചായത്തു പ്രസിഡന്റ് ജി.വേണുഗോപാൽ. സി.കെ.സദാശിവൻ, കൊച്ചിൻ ഷിപ്പ്‌യാർഡ് ഡയറക്ടർ രാധാകൃഷ്ണൻ മേനോൻ, മുൻ കമ്മിഷണർ സുൽഫീക്കർ എന്നിവർ മുഖ്യാതിഥികളാകും. ഷാജി കറുകത്രയെ ആദരിക്കും.