photo

ആലപ്പുഴ: സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ നേതൃത്വത്തിൽ 10 വരെ ആർ.സുഗതൻ സ്മാരക ഹാളിൽ നടക്കുന്ന ഓണം ജില്ലാ ഫെയർ മന്ത്രി ടി.എം.തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. ഫെയറിനോടനുബന്ധിച്ച് ഹോർട്ടി കോർപിന്റെയും വിവിധ സർക്കാർ ഏജൻസികളുടെയും സ്റ്റാളുകൾ പ്രവർത്തിക്കും. നഗരസഭാംഗം എം.കെ.നിസാർ, റീജിയണൽ മാനേജർ പി.ടി.സൂരജ്, രവികുമാരൻപിള്ള, കെ.എസ്.പ്രദീപ് കുമാർ, ജില്ലാ സപ്ലൈ ഓഫീസർ പി.മുരളീധരൻ നായർ, ടി.ജെ.ആഞ്ചലോസ് എന്നിവർ സംസാരിച്ചു. രാവിലെ 9.30 മുതൽ രാത്രി എട്ടുവരെയാണ് ഓണം ഫെയറിന്റെ പ്രവർത്തന സമയം.