vellapally-natesan

ആലപ്പുഴ: എസ്.എൻ.ഡി.പിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നാളെ 83-ാം പിറന്നാൾ. കൊല്ലവർഷം 1113 ൽ ചിങ്ങത്തിലെ വിശാഖം നാളിലാണ് ജനനം. ജനനത്തീയതി സെപ്തംബർ പത്തിനാണെങ്കിലും പിറന്നാളിനാണ് പ്രാധാന്യം.

ഇക്കുറി പ്രത്യേക ആഘോഷങ്ങൾ ഒന്നുമില്ല. അത്തം പിറന്ന ഇന്നലെ വീട്ടിൽ തുടങ്ങിയ പ്രത്യേക പൂജകൾ നാളെ അവസാനിക്കും. 'ആരോഗ്യത്തോടെ കഴിയുന്നതിന് ദൈവത്തിന് നന്ദി. ഒരുപാട് പേരുടെ പ്രാർത്ഥനയുണ്ടെനിക്ക്. ചിങ്ങത്തിലെ പിറവി സന്തോഷം നിറയ്ക്കുന്നു. ഓണ മാസമാണ്. എല്ലാവരിലും സന്തോഷവും സാഹോദര്യവും നിറയുന്ന നാളുകൾ. കഴിഞ്ഞ ഓണക്കാലം പ്രളയബാധിതർക്കൊപ്പമായിരുന്നു. 12 ലക്ഷം രൂപയാണ് അവർക്ക് ഓണ സമ്മാനമായി നൽകിയത്. ഇക്കുറി ഓണം സാധാരണ പോലെയാണ്. ഞങ്ങൾ ഇരട്ടകളായിരുന്നു. കൂടെപ്പിറന്നത് നടരാജൻ. എട്ട് വർഷത്തിന് മുമ്പ് പോയി. ദൈവം എനിക്ക് ആയുരാരാേഗ്യം തരുന്നു. എല്ലാം ഈശ്വരകൃപ'- വെള്ളാപ്പള്ളി ദൈവത്തിന് കൈകൂപ്പി പറഞ്ഞു.