മാരാരിക്കുളം: യുവത്വത്തിന് ഇന്ത്യയെ മാറ്റിമറിക്കാൻ കഴിയുമെന്ന് തിരിച്ചറിഞ്ഞ പ്രധാനമന്ത്റിയായിരുന്നു രാജീവ് ഗാന്ധി എന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. മണ്ണഞ്ചേരി രാജീവ് ഗാന്ധി ഫൗണ്ടേഷൻ വാർഷികവും മെറിറ്റ് അവാർഡ് വിതരണവും ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കെ.വി.മേഘനാദൻ അദ്ധ്യക്ഷത വഹിച്ചു. ജ്യോതിർഗമയ ഫൗണ്ടേഷൻ സ്ഥാപക ടിഫാനി ബ്രാർ
പറഞ്ഞു. രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ പ്രിയദർശിനി പെൻഷൻ വാങ്ങുന്നവർക്കുള്ള ഓണക്കോടി ഡി.സി.സി പ്രസിഡന്റ് അഡ്വ.എം.ലിജു വിതരണം ചെയ്തു. എ.എ.ഷുക്കൂർ, ഡോ.പി.എസ്.ഷാജഹാൻ,അഡ്വ.ചന്ദ്രലേഖ, എൻ.ചിദംബരൻ, ജി.ജയതിലകൻ,എം.ഷെഫീഖ്, ബി.അനസ്, എം.പി.ജോയി,കെ.എച്ച്.മജീദ്, ജി. ചന്ദ്രബാബു, എന്നിവർ സംസാരിച്ചു. എം.വി.സുനിൽ കുമാർ സ്വാഗതവും എൻ. എസ്.സന്തോഷ് നന്ദിയും പറഞ്ഞു