ചേർത്തല: കേരളത്തിൽ 7 ദിവസത്തെ സന്ദർശനത്തിനെത്തിയ മുൻ ഉപപ്രധാനമന്ത്റി എൽ.കെ.അദ്വാനി മാരാരിക്കുളം റിസോർട്ടിലേക്കുള്ള യാത്രയ്ക്കിടെ ചേർത്തല പൊലീസ് സ്റ്റേഷനിലെ ജനമൈത്രി കേന്ദ്രത്തിൽ വിശ്രമിച്ചു. ഇന്നലെ വൈകിട്ട് ഏഴരയോടെയായിരുന്നു അദ്ദേഹം എത്തിയത്.10 മിനിറ്റോളം ഇവിടെ ചെലവഴിച്ചു.
മൂന്നു വർഷം മുമ്പ് കുമരകത്ത് സന്ദർശനത്തിന് എത്തിയപ്പോൾ കുത്തിയതോട് പൊലീസ് സ്റ്റേഷനിലും സമാന രീതിയിൽ പത്തി വിശ്രമിച്ചിരുന്നു. ഇത് മുൻകൂട്ടി കണ്ട് പൊലീസ് സ്റ്റേഷനുകൾ പ്രത്യേകം സജ്ജമാക്കിയിരുന്നു. ഇന്നലെ വൈകിട്ടോടെ മാരാരി ബീച്ച് റിസോട്ടിൽ എത്തിയ അദ്വാനി 8ന് തിരികെ മടങ്ങും.