വള്ളികുന്നം: സ്കൂൾ ബസും ഓട്ടോറിക്ഷയും കുട്ടിയടിച്ച് രണ്ട് പേർക്ക് പരിക്ക്. ഓട്ടോഡ്രൈവറായ ഓച്ചിറ പ്രയർ കരിമുളത്ത് തെക്കതിൽ റഹീം, യാത്രക്കാരിയായ ഓച്ചിറ പ്രയാർ കൊച്ചു വീട്ടിൽ തെക്കതിൽ ബീന എന്നിവർക്കാണ് പരിക്ക് പറ്റിയത്. റഹീമിന്റെ മുഖത്തും ബീന യുടെ കൈയ്ക്കും കാലിനുമാണ് പരിക്ക് പറ്റിയത്. ഇന്നലെ രാവിലെ 8.30 ന് മരങ്ങാട്ട് ക്ഷേത്രജംഗ്ഷനിലായിരുന്നു സംഭവം. വളവ് തിരിഞ്ഞെത്തിയ സ്കൂൾ ബസ് എതിരെ വന്ന ഓട്ടോയിൽ ഇടിക്കുകയായിരുന്നുവെന്ന് പറയുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോയുടെ മുൻവശം പൂർണമായും തകർന്നു.