അമ്പലപ്പുഴ: അഖിലേന്ത്യ കിസാൻ സഭ അമ്പലപ്പുഴ മണ്ഡലം കമ്മറ്റി ബി.എസ്.എൻ.എൽ ഓഫീസിനു മുന്നിൽ നടത്തിയ കർഷക സത്യഗ്രഹം ജില്ലാ വൈസ് പ്രസിഡന്റ് പി.കെ.സദാശിവൻപിള്ള ഉദ്ഘാടനം ചെയ്തു.കെ.എം. ജുനൈദ് അദ്ധ്യക്ഷത വഹിച്ചു. പി.വി.സത്യനേശൻ, അഡ്വ.വി.മോഹൻദാസ്, ഇ.കെ.ജയൻ, ബി.നസീർ, സി.കെ.ബാബുരാജ്, ബി.അൻസാരി, വി.ആർ.അശോകൻ, രമാദേവി, അജിത, പി.വി.എൻ നമ്പൂതിരി , ഡി. ശാർങ്ങധരൻ, രജിത സന്തോഷ്, സി.വാമദേവ് , ഡി.മുരളീധരൻ തുടങ്ങിയവർ സംസാരിച്ചു.