ty

ഹരിപ്പാട്: 2600ാം നമ്പർ നല്ലാണിക്കൽ സഹകരണ ബാങ്കിൽ ആരംഭിച്ച ഓണച്ചന്ത ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.അജിത ഉദ്ഘാടനം ചെയ്തു. ബാങ്ക്പ്രസിഡന്റ് കെ.ബോധാനന്ദൻ അദ്ധ്യക്ഷനായി. പഞ്ചായത്തംഗം രത്നമ്മ രാജേന്ദ്രൻ, കമ്മി​റ്റി അംഗങ്ങളായ കെ.രാജീവൻ, വിമൽ കുമാർ, ആർ. ദിനമണി, സെക്രട്ടറി എ.റാഫി എന്നിവർ സംസാരിച്ചു. ആദ്യ വിൽപനയുടെ സാധനങ്ങൾ പഞ്ചായത്ത് പ്രസിഡന്റിൽ നിന്നും നളിനാക്ഷി ഏറ്റുവാങ്ങി.