chennithala-school

മാന്നാർ: അത്തപ്പൂക്കളമൊരുക്കിയും കലാപരിപാടികളോടെയും വിദ്യാലയങ്ങളിൽ ഓണം ആഘോഷിച്ചു. ചെന്നിത്തല, മാന്നാർ, ബുധനൂർ, പാണ്ടനാട്, പുലിയൂർ എന്നിവിടങ്ങളിലെ എൽപി, യൂപി, ഹയർ സെക്കൻഡറി സ്‌കൂളുകളിലാണ് വിദ്യാർഥികൾ ഓണം ആഘോഷിച്ചത്.

ചെന്നിത്തല മഹാത്മ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഓണാഘോഷം സ്‌കൂൾ മാനേജർ ഗോപി മോഹനൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ സുരേഷ്‌കുമാർ അധ്യക്ഷനായി. പ്രൻസിപ്പൽ ഡോ. എസ് രമാദേവി, എച്ച്എം മറിയാമ്മ ഉമ്മൻ, ബീനാ സതീശൻ, ആർ ജയചന്ദ്രൻ, ജി ജയദേവ് എന്നിവർ സംസാരിച്ചു. വിവിധ കലാ പരിപാടികളും മധുരം വിളമ്പും നടത്തി. സ്‌കൂൾ അങ്കണത്തിൽ സ്ഥാപിച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള നിക്ഷേപക്കുടുക്കയിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും പണം നിക്ഷേപിച്ചു.
ചെന്നിത്തല മഹാത്മാ ഗേൾസ് ഹൈസ്‌കൂളിൽ അത്തപ്പൂക്കളവും കലാപരിപാടികളും ഓണസദ്യയും നടത്തി. ചെറുകോൽ മോഡൽ ഗവ. യൂപി സ്‌കൂൾ, തൃപ്പെരുന്തുറ ഗവ. യൂപി സ്‌കൂൾ എന്നിവിടങ്ങളിൽ കലാപരിപാടികളും മധുരം വിളമ്പും നടത്തിയാണ് ഓണം ആഘോഷിച്ചത്.