പൂച്ചാക്കൽ: ശമ്പള കുടിശികയും ബോണസും ഓണത്തിനു മുമ്പ് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മാക്കേക്കവല ജപ്പാൻ കുടിവെള്ള ശുദ്ധീകരണ പ്ലാന്റിലെ മുപ്പതോളം കരാർ തൊഴിലാളികൾ സി.ഐ.ടി.യു നേതൃത്വത്തിൽ സമരം തുടങ്ങി. ജൂലായ്, ആഗസ്റ്റ് മാസങ്ങളിലെ ശമ്പളവും ഓണം ബോണസുമാണ് നൽകാനുള്ളത്. ഓണത്തിനു മുമ്പ് ശമ്പളം നൽകണമെന്നാവശ്യപ്പെട്ട് നിരവധി തവണ കരാറുകാർക്ക് നോട്ടീസ് നൽകിയിട്ടും തീരുമാനമാകാത്ത സാഹചര്യത്തിലാണ് സമരം തുടങ്ങിയതെന്ന് തൊഴിലാളികൾ പറഞ്ഞു.