photo


ചേർത്തല:ചേർത്തല തെക്ക് സഹകരണബാങ്കിന്റെ ഓണച്ചന്ത ബാങ്ക് ഓഫീസ് അങ്കണത്തിൽ ജില്ലാപഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ.നാസർ ഉദ്ഘാടനംചെയ്തു. ഓണസമൃദ്ധി വായ്പാ പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഭ മധു ഉദ്ഘാടനംചെയ്തു. സി.പി.ഐ മണ്ഡലം സെക്രട്ടറി എസ്.പ്രകാശൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗം ബി.സലിം ആദ്യവിൽപ്പന നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ജി.ദുർഗാദാസ് അദ്ധ്യക്ഷനായി.എസ് രഘുവരൻ,വിജയമ്മ ഗോപാലകൃഷ്ണൻ,സി.വി.മനോഹരൻ,വി.വിനോദ്,എം.ഷാജി,ആർ.സുഖലാൽ,ബി.സുദർശനൻ എന്നിവർ സംസാരിച്ചു. ഭരണസമിതി അംഗം ഡി.പ്രകാശൻ സ്വാഗതവും സെക്രട്ടറി ഡി.ബാബു നന്ദിയുംപറഞ്ഞു.