vishnu

ആലപ്പുഴ: എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് പുന്നപ്ര ഭാഗത്ത് കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ മയക്ക് ഗുളികകളുമായി യുവാവ് പിടിയിലായി. അറവുകാട് രോഹിണി നിവാസിൽ വിഷ്ണുവാണ് (കാപ്പിരി,23) പിടിയിലായത്. നൈട്രാസെപാം ഇനത്തിൽ പെട്ട 120 ലഹരിഗുളികകൾ വിഷ്മുവിന്റെ പക്കൽ നിന്ന് കണ്ടെടുത്തു. വിഷ്ണു പാലക്കാട്, ആലപ്പുഴ ജില്ലകളിലായി 4 മയക്ക്മരുന്ന് കേസുകളിലെ പ്രതിയാണ്. ഡോക്ടർമാരുടെ വ്യാജ കുറിപ്പടികൾ ഉണ്ടാക്കിയാണ് മെഡിക്കൽ സ്റ്റോറുകളിൽ നിന്നും ആശുപത്രികളിൽ നിന്നും ലഹരി സംഘങ്ങൾ ഇത്തരം ഗുളികകൾ കൈക്കലാക്കുന്നത്. 10 ഗുളികകൾ അടങ്ങിയ ഒരു സ്ട്രിപ്പിന് 500 രൂപമുതൽ 1000 രൂപ വരെ വില ഇയാൾ ഈടാക്കാറുണ്ടായിരുന്നു. അമ്പലപ്പുഴ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ വി. റോബർട്ടിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ എക്‌സൈസ് ഇൻസ്‌പെക്ടർ അമൽ രാജൻ, പ്രിവന്റീവ് ഒാഫീസർ വി. ബെന്നിമോൻ, വി.ജെ. ടോമിച്ചൻ, എ. അജീബ്, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് കെ.വി. അശോകൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ പി. അനിലാൽ, എൻ.പി. അരുൺ, വി. അരുൺ,ടി. ജിയേഷ്, വി.എ. അഭിലാഷ്, സനൽ സിബിരാജ്, ഡ്രൈവർ സന്തോഷ് എന്നിവരും പങ്കെടുത്തു..