ചാരുംമൂട്: അവിശ്വാസികളും വിശ്വാസികളുടെ പാതയിലേയ്ക്ക് നീങ്ങുകയാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. ആദിക്കാട്ടുകുളങ്ങര മുസ്ലിം ജമാഅത്ത് ദർഗ്ഗാ ശെരീഫിൽ പറക്കും വലിയ്യ് തയ്ക്ക അപ്പായുടെ ആണ്ടുനേർച്ചയുടെ സമാപനത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രസിഡന്റ് ഹാജി എസ്.ഇബ്രാഹിം റാവുത്തർ അദ്ധ്യക്ഷത വഹിച്ചു.
ആർ.രാജേഷ് എം.എൽ.എ ജീവകാരുണ്യ പ്രവർത്തകനായ ഫിറോസ് കുന്നുംപറമ്പിലിനെ ആദരിച്ചു. വിവിധ മേഖലകളിലെ പ്രതിഭകളെയും അനുമോദിച്ചു.
ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ.നൗഷാദ്, പഞ്ചായത്തംഗങ്ങളായ മുഹമ്മദാലി, ജയദേവൻ, ചീഫ് ഇമാം ഫഹറുദീൻ അൽ ഖാസിമി, സെക്രട്ടറി സിയാദ് അബ്ദുൽ മജീദ്, ഭാരവാഹികളായ ഹാഷിം ഹബീബ്, അൻവർ സാദത്ത്, ജെ.നിഷാദ്, അസിസ്റ്റന്റ് ഇമാം അർഷു ദീൻ മൗലവി തുടങ്ങിയവർ സംസാരിച്ചു. ഇന്നലെ രാത്രി അബ്ദുൽ റസാഖ് സിദ്ദീഖിയുടെ നേതൃത്വത്തിൽ നടന്ന ദിഖ്ർ ഹൽഖ, കൂട്ടപ്രാർത്ഥന എന്നിവയോടെയാണ് ആണ്ടുനേർച്ച സമാപിച്ചത്.