മാവേലിക്കര: ഈഴക്കടവ് ശ്രീനാരായണ ധർമ്മാനന്ദ ഗുരുകുലത്തിൽ ആശ്രമ സ്ഥാപകൻ സ്വാമി ഗുരു ധർമ്മാനന്ദയുടെ വിശാഖം തിരുനാൾ ആഘോഷങ്ങളുടെ ഭാഗമായി നടന്ന മഹാസമ്മേളനം എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയൻ സെക്രട്ടറി ബി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ഗുരു ധർമ്മാനന്ദ സമിതി പ്രസിഡന്റ് എൻ.ശിവദാസൻ അദ്ധ്യക്ഷനായി. കെ.ഗുരുപ്രസന്ന, എസ്.സനിൽകുമാർ, ബി.ബാബു, കെ.ദയാനന്ദൻ, ആർ.ശശികുമാർ എന്നിവർ സംസാരിച്ചു. ഗുരുകുല ആചാര്യന്മാരായ പി.എൻ.സുന്ദരരേശൻ സ്വാമി, ഗംഗാധരൻ സ്വാമി എന്നിവരുടെ നേതൃത്വത്തിൽ ജയന്തിദിന പ്രാർത്ഥന, ഹവനം, യജ്ഞം എന്നിവയും നടന്നു.