ആലപ്പുഴ: ആലപ്പുഴ മുഹമ്മദൻസ് ഗേൾസ് ഹൈസ്കൂളിലെ പ്ളസ് ടു വിദ്യാർത്ഥിനി എം.എസ്. തഹാനിയയ്ക്ക് പത്തു ദിവസം പാർലമെന്റ് സന്ദർശിക്കാൻ അവസരം. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പാർലമെന്ററി അഫയേഴ്സ് സംഘടിപ്പിച്ച യൂത്ത് പാർലമെന്റ് മത്സരം- 2018ൽ ജില്ലയിൽ നിന്ന് മികച്ച പാർലമെന്റേറിയയായി തഹാനിയ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ആലപ്പുഴ എ.ആർ ക്യാമ്പില സിവിൽ പൊലീസ് ഓഫീസർ മുഹമ്മദ് സലിമിന്റെയും കെ.എസ്.ഇ.ബി ആലപ്പുഴ നോർത്ത് സെക്ഷനിലെ കാഷ്യറായ ജുബിതയുടെയും മകളാണ്. ആലപ്പുഴ ആലിശേരി വാർഡിലാണ് താമസം.