ഹരിപ്പാട് : കളഞ്ഞുകിട്ടിയ വിലപ്പെട്ട രേഖകളും പണവുമടങ്ങിയ ബാഗ് ഉടമയെ തിരിച്ചേൽപ്പിച്ച ആട്ടോറിക്ഷ ഡ്രൈവറെ ആദരിച്ചു.
ഹരിപ്പാട് ഗവ. എൽ.പി സ്കൂളിലെ ഓണാഘോഷത്തിലാണ് തുലാംപറമ്പ് തെക്ക് കല്ലൂർ പടീറ്റതിൽ കാർത്തികേയൻ നായരെ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രാജലക്ഷ്മി, വാർഡ് കൗൺസിലർ ശോഭാ വിശ്വനാഥ് എന്നിവർ പൊന്നാട അണിയിച്ച് ആദരിച്ചത്. റോട്ടറി ക്ളബ് അംഗം മുരളി, പൂർവ്വവിദ്യാർത്ഥി സിജി, ഹെഡ്മിസ്ട്രസ് സുഷമകുമാരി എന്നിവർ സംസാരിച്ചു.