ചാരുംമൂട്: സംസ്ഥാനത്ത് ശേഷിക്കുന്ന 21 പഞ്ചായത്തുകളിൽ കൂടി സപ്ളൈകോ വില്ലനശാലകൾ തുടങ്ങുമെന്ന് മന്ത്രി പി.തിലോത്തമൻ പറഞ്ഞു. താമരക്കുളം ഗ്രാമപഞ്ചായത്തിലെ കണ്ണനാകുഴിയിൽ മാവേലി സൂപ്പർ സ്റ്റോർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആർ.രാജേഷ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ഗീത ആദ്യ വില്പന നിർവഹിച്ചു. സപ്ളൈകോ എം.ഡി കെ.എൻ.സതീഷ്, ബ്ലോക്ക് പഞ്ചായത്തംഗം ലീന, പഞ്ചായത്തംഗങ്ങളായ ശാന്താ ശശാങ്കൻ, ബിജി സുഗതൻ, ബിന്ദു ഷംസുദീൻ, ബഷീർ കുന്നുവിള,രാക്ഷ്ട്രീയ പാർട്ടി നേതാക്കളായ എൻ.രവീന്ദ്രൻ, ടി.മന്മഥൻ,പ്രഭ വി. മറ്റപ്പള്ളി, ജനറൽ മാനേജർ ആർ.റാം മോഹൻ തുടങ്ങിയവർ സംസാരിച്ചു.