മാന്നാർ : നിയന്ത്രണം വിട്ട ബൈക്ക് ട്രാൻഫോമറിൽ ഇടിച്ച് യുവാവ് മരിച്ചു.ചെറിയനാട് ആലക്കോട് ബിജു വില്ലയിൽ ബിജുവർഗീസിന്റെ മകൻ നിഖിലാണ് (21) മരിച്ചത്. ബുധനാഴ്ച രാത്രി 12ന് മാന്നാർ മുട്ടേൽ പള്ളിക്ക് സമീപമായിരുന്നു അപകടം . നിഖിൽ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് റോഡ് വക്കിലുള്ള ട്രാൻഫോർമറിൽ ഇടിച്ച് കയറുകയായിരുന്നു. അപകടശബ്ദം കേട്ട് എത്തിയ നാട്ടുകാർ ഉടൻ തന്നെ പരുമല സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംസ്‌കാരം നാളെ രാവിലെ 10ന് കൊല്ലകടവ് സെന്റ് ആൻഡ്രൂസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ. മാതാവ്: നിമ്മി ജോർജ് . സഹോദരൻ: അഖിൽ. മാന്നാർ പൊലീസ് മേൽനടപടി സ്വീകരിച്ചു.