തുറവൂർ: പ്രളയ ബാധിതർക്ക് കൈത്താങ്ങായി വിദ്യാർത്ഥികളും ഗ്രന്ഥശാല പ്രവർത്തകരും. കളമശ്ശേരി വിടാക്കുഴ നവഭാവന ഗ്രന്ഥശാലയും കളമശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളും ചേർന്ന് ശേഖരിച്ച പഠനോപകരണങ്ങൾ, തുണിത്തരങ്ങൾ, അരി, ബിസ്കറ്റ് , പായ, പുതപ്പ് , ബക്കറ്റ് ,സ്റ്റീൽ പാത്രങ്ങൾ എന്നിവയാണ് വളമംഗലം വടക്ക് കായലോര മേഖലയിൽ താമസിക്കുന്ന പ്രളയബാധിതർക്ക് വിതരണം ചെയ്തത്. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണി പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് മാഹിൻ കുട്ടി, സെക്രട്ടറി ജയൻ, മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം ശിവദാസൻ ടി.മഹേശൻ ടി.പ്രസാദ് എന്നിവർ സംസാരിച്ചു.