bjp

പൂച്ചാക്കൽ : തൈക്കാട്ടുശ്ശേരി - ചുടുകാട്ടുംപുറം -ചൂരമന റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച തൈക്കാട്ടുശ്ശേരി യൂണിറ്റിന്റെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു.സംസ്ഥാന സമിതി അംഗം വിമൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ബി.ജെ.പി തൈക്കാട്ടുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് കെ.രാജേഷ് മുഖ്യപ്രഭാഷണം നടത്തി.പി.ആർ സുധി, ശ്രീജിത് പാവേലി, സൂരജ് ആർ., രാജീവ് വി.കെ,ഗിരീഷ് വി.എൻ, കൃഷ്ണചന്ദ്രൻ , സന്തോഷ് സി.പി തുടങ്ങിയവർ നേതൃത്വം നൽകി.

തൈക്കാട്ടുശേരി പി എസ് കവല - ചുടുകാട്ടുംപുറം - ചൂരമന റോഡിന്റെ പുനർനിർമ്മാണത്തിന് റീബിൽഡ് കേരള പദ്ധതിയിൽ 70 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചത് അറിഞ്ഞിട്ടും ബി.ജെ.പി സമരം നടത്തുന്നത് ജനങ്ങളെ കബളിപ്പിക്കാനാണെന്ന് തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തമ്മ പ്രകാശ് പറഞ്ഞു.