ആലപ്പുഴ:കള്ള് വ്യവസായം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മദ്യ വ്യവസായ മസ്ദൂർ സംഘിന്റെ (ബി.എം.എസ്) നേതൃത്വത്തിൽ എക്സൈസ് കമ്മിഷണറുടെ ഓഫീസിലേക്ക് മാർച്ച് നടത്തി. മാർച്ച് മദ്യവ്യവസായ മസ്ദൂർ സംഘം സംസ്ഥാന പ്രസിഡന്റ് ബി.രാജശേഖരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. ബി.എം.എസ് ജില്ലാ സെക്രട്ടറി ബിനീഷ് ബോയ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി.ഗോപകുമാർ സ്വാഗതവും ഷാജി കുട്ടനാട് നന്ദിയും പറഞ്ഞു.