ചാരുംമൂട് : ചുനക്കര ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്നേഹവീട്ടിലെ അന്തേവാസികൾക്ക് ഷെരീഫ് ഫൗണ്ടേഷൻ ചെയർമാൻ എൻ.ഷെരീഫിന്റെ 70-ാം പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി ഓണക്കോടിയും സദ്യയും നൽകി.
സപ്തതി ആഘോഷം തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർപേഴ്സൺ ജി.രാജമ്മ ഉദ്ഘാടനം ചെയ്തു. ചുനക്കര ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബി. ഫഹദ് അദ്ധ്യക്ഷതവഹിച്ചു. ചുനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്ത ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. സുരേഷ് പുലരി, ബി.ബിനു, ശോഭാകുമാരി, വള്ളികുന്നം രാജേന്ദ്രൻ, ബിനോയ് തോമസ് കണ്ണാട്ട്, എ.എം.ഹാഷിർ, പി.ജോസഫ്, എം.ജമാൽ, ചുനക്കര പ്രകാശ് എന്നിവർ സംസാരിച്ചു.