photo

ചേർത്തല:മഹിളാ കോൺഗ്രസ് സംസ്ഥാനകമ്മി​റ്റിയുടെ നേതൃത്വത്തിൽ മുൻകോൺഗ്രസ് നേതാവും എം.എൽ.എയുമായിരുന്ന മേഴ്‌സിരവിയെ അനുസ്മരിച്ചു.
എം.കെ.കൃഷ്ണൻ സ്മാരക ലൈബ്രറിഹാളിൽ നടന്ന അനുസ്മരണ സമ്മേളനം അടൂർപ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു.മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാസുഭാഷ് അദ്ധ്യക്ഷയായി.ഡി.സി.സി പ്രസിഡന്റ് എം.ലിജു അനുസ്മരണ പ്രഭാഷണം നടത്തി. ഷാനിമോൾ ഉസ്മാൻ,എസ്.ശരത്,കെ.ആർ.രാജേന്ദ്രപ്രസാദ്,ബിന്ദുബൈജു,ആർ.ശശിധരൻ,പി.ഉണ്ണികൃഷ്ണൻ,ഉഷാസദാനന്ദൻ,ടി.എസ്.ബാഹുലേയൻ എന്നിവർ സംസാരിച്ചു.
രാവിലെ മേഴ്സി രവി സ്മൃതിമണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയിൽ വയലാർരവി എം.പി,അഡ്വ.എം.കെ.ജിനദേവ്,കെ.ആർ.രാജേന്ദ്രപ്രസാദ്,വി.എൻ.അജയൻ,അനിൽബോസ്,ജോണിതച്ചാറ,ജയലക്ഷ്മി അനിൽകുമാർ,ശ്രീലേഖാനായർ,ടി.എച്ച്.സലാം,മധുവാവക്കാട്,സി.ആർ.സന്തോഷ് തുടങ്ങിയവർ പങ്കെടത്തു.