ചേർത്തല:വാരനാട് സർവീസ് സഹകരണ ബാങ്കിന്റെ ഓണച്ചന്ത ബാങ്ക് പ്രസിഡന്റ് എ.കെ.പ്രസന്നൻ ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗം കെ.സി.സതീഷ്, ജി.ശശികല,പി.സി.രാജേഷ്, ടി.എൻ.ത്രിവിക്രമൻ എന്നിവർ സംസാരിച്ചു.സെക്രട്ടറി സി.പി.രാജൻ സ്വാഗതവും പ്രവീൺ ജി.പണിക്കർ നന്ദിയും പറഞ്ഞു.
ചേർത്തല സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലുള്ള സഹകരണ ഓണച്ചന്ത ഉദ്ഘാടനം അഡ്വ.എ.എം.ആരിഫ് എം.പി നിർവഹിച്ചു.ബാങ്ക് പ്രസിഡന്റ് സി.ആർ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ധനശ്രീ വായ്പ പദ്ധതി ഉദ്ഘാടനം അഡ്വ.കെ.പ്രസാദും ആദ്യ വിൽപ്പന സി.പി.എം ഏരിയ സെക്രട്ടറി കെ.രാജപ്പൻനായരും നിർവഹിച്ചു.എൻ.ആർ.ബാബുരാജ് മുഖ്യപ്രഭാഷണം നടത്തി.എം.സി.സിദ്ധാർത്ഥൻ,പി.എം.പ്രമോദ്,എം.ഷാജി,കെ.ഉമയാക്ഷൻ എന്നിവർ സംസാരിച്ചു.ആർ.രാജേഷ് സ്വാഗതവും സെക്രട്ടറി ഇൻ ചാർജ് എ.ടി.ചന്ദ്രബാബു നന്ദിയും പറഞ്ഞു.