school

 പരിക്കേറ്റത് ആറ് വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും ആയയ്ക്കും

കായംകുളം : അമിത വേഗത്തിൽ വന്ന ടിപ്പർ ലോറി സ്കൂൾ വാനിലിടിച്ച് വിദ്യാർത്ഥികളടക്കം എട്ടുപേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച നാലുമണിയോടെ പെരുമ്പള്ളി ജംഗ്ഷനിലാണ് നല്ലാണിക്കൽ ഗവ..എൽ.പി സ്കൂളിന്റെ മിനി വാനിൽ ടിപ്പറിടിച്ചത്

നല്ലണിക്കൽ നിന്ന് തെക്കുഭാഗത്തേക്ക് പോവുകയായിരുന്ന സ്ക്കൂൾ വാനിൽ എതിർദിശയിൽ നിന്നു

വന്ന ടിപ്പർ ഇടിക്കുകയായിരുന്നു. വാൻ ഡ്രൈവർ നല്ലാണിക്കൽ വെട്ടിയാത്ത് രതീഷ്, സ്കൂളിലെ ജീവനക്കാരി വട്ടച്ചാൽ മഠത്തിശ്ശേരി ബിന്ദു, വിദ്യാർത്ഥികളായ അർണവ് ഹരി, ആരോമൽ, വൈഗ കൃഷ്ണ, ദേവാനന്ദ്, മാധവ്, കൃഷ്ണജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്.പെരുമ്പള്ളി ഓട്ടോറിക്ഷ സ്റ്റാൻഡിലെ ഡ്രൈവർമാർ പരിക്കേറ്റ വിദ്യാർത്ഥികളെയും വാൻഡ്രൈവറെയും ആയയെയും കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.

വൈഗ കൃഷ്ണയ്ക്ക് കാലിനും, കൃഷ്ണജിത്തിന് തലയ്ക്കും കാലിനും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ രതീഷിനെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ടിപ്പറുകൾ ക്ക് നിരോധനമുണ്ടായിരുന്ന സമയത്തായിരുന്നു അപകടം