photo

ചേർത്തല:അരൂർ-ചേർത്തല മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന നെടുമ്പ്രക്കാട്‌-വിളക്കുമരം പാലം യാഥാർത്ഥ്യത്തിലേക്ക്. സർക്കാർ അനുവദിച്ച19.91കോടി രൂപ വിനിയോഗിച്ചുള്ള നിർമ്മാണം മന്ത്റി ജി.സുധാകരൻ ഉദ്ഘാടനംചെയ്തു.കള്ളം പ്രചരിപ്പിച്ച് ആക്ഷേപിക്കുന്ന ജനവിരുദ്ധ മാദ്ധ്യമങ്ങളുടെ കടന്നാക്രമണത്തെ ഗൗനിക്കാതെ സർക്കാർ വികസനക്ഷേമ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി പറഞ്ഞു.ചേർത്തല-അരൂക്കു​റ്റി റോഡ് കോടതിക്കവല മുതൽ പള്ളിപ്പുറം പഞ്ചായത്ത് ഓഫീസ് വരെ അഞ്ചരക്കോടി രൂപ ചെലവിട്ട് ഉന്നത നിലവാരത്തിൽ പുനർനിർമ്മിക്കുന്നതിന്റെ ഉദ്ഘാടനവും മന്ത്റി നിർവഹിച്ചു.മന്ത്റി പി.തിലോത്തമൻ അദ്ധ്യക്ഷനായി.അഡ്വ.എ.എം.ആരിഫ് എം.പി സ്വാഗതംപറഞ്ഞു.എക്സിക്യൂട്ടീവ് എൻജിനിയർ റിപ്പോർട്ട് അവതരിപ്പിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ശെൽവരാജ്,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആർ.ഹരിക്കുട്ടൻ,കെ.പ്രസാദ്,എം.കെ.ഉത്തമൻ,മനു സി.പുളിക്കൽ,കെ. രാജപ്പൻനായർ എന്നിവർ പങ്കെടുത്തു.