tv-r

തുറവൂർ: ഓടിക്കൊണ്ടിരിക്കെ നിയന്ത്രണംതെറ്റിയ പാഴ്സൽ ലോറി പാലത്തിന്റെ ഇറക്കത്തിൽ നിന്ന് അപ്രോച്ച് റോഡിലേക്കു മറിഞ്ഞു. ഡ്രൈവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ദേശീയ പാതയിൽ കുത്തിയതോട് പുതിയ പാലത്തിന് വടക്കുവശം ഇന്നലെ പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം. പൊലീസ് സ്റ്റേഷൻ റോഡിലേക്കാണ് ചരക്ക് ലോറി മറിഞ്ഞത്. ആലപ്പുഴയിൽ നിന്നും എറണാകുളത്തേക്കു പോയ എ.പി.എസിന്റെ ലോറിയാണ് അപകടത്തിൽപ്പെട്ടത്.