photo

ചേർത്തല: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഓണ സമൃദ്ധി ജില്ലാതല ഉദ്ഘാടനം മന്ത്റി.പി.തിലോത്തമൻ നിർവഹിച്ചു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണി വിശ്വനാഥ് അദ്ധ്യക്ഷത വഹിച്ചു.കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഭാ മധു കർഷകരെ ആദരിച്ചു.പുനർജനി,ഹരിതം,കദളീവനം പദ്ധതി തണ്ണീർമുക്കം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ്.ജ്യോതിസ് ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ കൃഷി ഓഫീസർ ലതാ.ജി.പണിക്കർ പദ്ധതി വിശദീകരണം നടത്തി.ഷേർളി ജോസ്,സിന്ധുവിനു,ജമീല പുരുഷോത്തമൻ,രേഷ്മ രംഗനാഥ്,രമാ മദനൻ, സുധർമ്മ സന്തോഷ് ,ബിനിത മനോജ്,ഡോ.ബേബി കമലം,സിനിമോൾ സോമൻ,മറിയാമ്മ ആന്റണി,പി.സീമറ എന്നിവർ സംസാരിച്ചു.