vellappalli
Vellappalli

ആലപ്പുഴ: തുഷാറിനെതിരെയുള്ള ചെക്ക് കേസ് അജ്മാൻ കോടതി തള്ളിയത് സത്യത്തിന്റെ വിജയമാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

കേസ് ജയിക്കാൻ നിരവധി പേരുടെ പ്രാർത്ഥനയും നല്ലവാക്കും ഉണ്ടായിരുന്നു. അവരോട് നന്ദി രേഖപ്പെടുത്തുന്നു. മുഖ്യമന്ത്രി പിണറായി വിജയനോടും തക്കസമയത്ത് അജ്മാൻ കോടതിയിൽ കെട്ടിവയ്ക്കാൻ 2 കോടി രൂപ എത്തിച്ച് ആവശ്യമായ സഹായം ഒരുക്കിയ വ്യവസായ പ്രമുഖൻ യൂസഫ് അലിയോടും പ്രത്യേകം നന്ദി അറിയിക്കുന്നു. നല്ലത് പറഞ്ഞ രാഷ്ട്രീയ നേതാക്കളോടും സജ്ജനങ്ങളോടും നന്ദിയുണ്ട്. അവസരം കിട്ടിയപ്പോൾ കാര്യം അറിയാതെ ഏറെ വിമർശിച്ച ചില രാഷ്ട്രീയ നേതാക്കളും ചില സമുദായാംഗങ്ങളുമുണ്ട്. അവർക്കെല്ലാം ശ്രീനാരായണ ഗുരുദേവൻ മാപ്പ് കൊടുക്കട്ടേയെന്ന് പ്രാർത്ഥിക്കുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.